ബാലുശേരി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ കർമ്മപദ്ധതി സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സമഗ്ര വിദ്യാഭ്യാസ കർമ്മപദ്ധതി ‘ബാക്ക്അപ്പ്’ ന്റെയും ഓൺലൈൻ സിവിൽ സർവ്വീസ് പരിശീലനത്തിന്റെയും ഉദ്ഘാടനം ഉള്ള്യേരി എംഡിറ്റ് കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മുഴുവൻ തലത്തിലുമുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ശക്തീകരണത്തിന് പദ്ധതി ഊന്നൽ നൽകുന്നത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. ലോഗോ പ്രകാശനവും പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങളെ ആദരിക്കലും മന്ത്രി നിർവഹിച്ചു. കെ.എം സച്ചിൻദേവ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് മുഖ്യാതിഥിയായി.

വിദ്യാഭ്യാസ പ്രക്രിയ കൂടുതൽ ജനകീയമാക്കാനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുന്ന തരത്തിൽ ജനകീയ വിദ്യാഭ്യാസ സമിതികൾ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ കുട്ടികളേയും മികവിലേക്കുയർത്തുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് പദ്ധതി മുന്നോട്ട് വെക്കുന്നത്.

ബാലുശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രൂപലേഖ കൊമ്പിലാട്, സി. അജിത, വി. എം കുട്ടികൃഷ്ണൻ, ടി. പി ദാമോദരൻ, സി. എച്ച് സുരേഷ്, സി. ശശി, ജനപ്രതിനിധികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *