വാഷ്ങ്ടൻ∙ ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംസ്കാര ചടങ്ങുകൾക്കായി യുഎസ്, ഇറാന് ഒരു ആഴ്ചത്തെ ഇടവേള നൽകിയെന്നും ഞങ്ങൾ നല്ലവരായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മൗണ്ട് റഷ്‌മോറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനുമായുള്ള സംഘർഷത്തെ പരാമർശിച്ച ട്രംപ്, ഇറാനെതിരെ തങ്ങൾ സ്വീകരിച്ച സൈനിക നടപടികളെ പറ്റിയും വ്യക്തമാക്കി. ‘ഞങ്ങൾ ഇറാന്റെ ആത്മവിശ്വാസം തകർത്തു. കരാറിലെത്താനായി അവർ ആഗ്രഹിക്കുന്നുണ്ട്. അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ ഞങ്ങള്‍ അവർക്ക് ഒരാഴ്ചത്തെ ഇടവേള നൽകി. കാരണം ഞങ്ങൾ വളരെ നല്ലവരാണ്’’– ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവന വലിയ കയ്യടിയോടെയാണ് ജനം സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *