ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബുവിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സാബുവിന്റെ ഭാര്യയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ഇവര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സിപിഐഎം നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ സമ്മര്‍ദ്ദമൂലമാണ് സാബു ജീവനൊടുക്കിയതെന്നാണ് പരാതി.

2024 ഡിസംബര്‍ 20നാണ് റൂറല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ സാബു തോമസ് തൂങ്ങിമരിച്ചത്. സിപിഐഎം ഭരിക്കുന്ന ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്നെങ്കിലും ആവശ്യത്തിന് പിന്‍വലിക്കാന്‍ കഴിഞ്ഞില്ലെന്ന് സാബു പരാതിപ്പെട്ടിരുന്നു. ഭാര്യയുടെ ചികിത്സയക്കായി 15 ലക്ഷം രൂപ പിന്‍വിക്കാന്‍ സധിച്ചില്ലെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് ഭരണസമിതിയെ സമീപിച്ചിരുന്നെങ്കിലും പണം കിട്ടിയിരുന്നില്ല. പണം പിന്‍വലിക്കാന്‍ ചെന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും, സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതില്‍ മനംനൊന്താണ് സാബു ജീവനൊടുക്കിയതെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *