ഡെറാഡൂണ്‍: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ശ്രീ ബദരീനാഥ് ധാമിലും വഴിപാടുകളിലും സംഭാവനകളിലും തട്ടിപ്പ് നടന്നതായി ആരോപണം. സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചതോടെ ശ്രീ ബദരീനാഥ്-കേദാര്‍നാഥ് ടെംപിള്‍ കമ്മിറ്റി (BKTC) സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും 24 മണിക്കൂറിനുള്ളില്‍ കമ്മിറ്റി നടപടികള്‍ ആരംഭിച്ചതായും ബികെടിസി ചെയര്‍മാന്‍ ഹേമന്ത് ദ്വിവേദി അറിയിച്ചു. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണം നടത്തുന്നതിനായി ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *