ആലുവ മുട്ടത്ത് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെ കെഎസ്ആര്‍ടിസി ബസ്സിന് പിന്നില്‍ ലോറിയിടിച്ചാണ് അപകടം. ആലുവയില്‍ നിന്നും കാക്കനാട്ടേക്ക് പോയ ബസ്സാണ് അപകടത്തില്‍പെട്ടത്.

മെട്രോപില്ലറിന് സമീപം ബസ് നിര്‍ത്തി ആളുകളെ ഇറക്കുന്നതിനിടയില്‍ മറ്റൊരു ലോറി വന്ന് ബസിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കണ്ടെയിനര്‍ ലോറിക്ക് പിന്നിലും ഇടിച്ചു. ബസിലും ലോറിയിലും ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *