വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി.ഇന്ന് പുലർച്ചെയാണ് സംഭവം. പോക്‌സോ കേസിലെ ഇരകളായ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് പോയത്. കുട്ടികളെ കണ്ടെത്താനായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട് . റെയിൽവേ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. ബാലിക മന്ദിരത്തിൽ നിന്ന് ചാടി പോയ ഒരു കുട്ടിയെ മുൻപും കാണാതായിട്ടുണ്ട്. ഇവർ കായംകുളത്തേക്ക് പോയോ എന്ന് സംശയമുണ്ട്. രാവിലെ 7 മണിക്ക് വസ്ത്രം അലക്കാനാണ് ഹോമിന് പുറത്ത് പോയത്. ഇതിന് ശേഷം കാണാതാവുകയായിരുന്നു. കുട്ടികൾ രണ്ട് പേർക്കും 17 വയസാണ് പ്രായം. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടികൾ എങ്ങോട്ട് പോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.കഴിഞ്ഞ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ഇവിടെനിന്ന് കാണാതായിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് ആറുപെണ്‍കുട്ടികളും ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ചാടിപ്പോയത്. പിന്നീട് ഇവരില്‍ ഒരാളെ മൈസൂരുവില്‍നിന്നും മറ്റൊരാളെ ബെംഗളൂരുവില്‍നിന്നും നാലുപേരെ നിലമ്പൂരില്‍നിന്നുമാണ് പോലീസ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *