കുന്ദമംഗലം പഞ്ചായത്ത് ഹരിത കർമ സേന വീടുകളിൽ നിന്ന് നിന്ന് ശേഖരിച്ച മാലിന്യ ങ്ങൾ വാർഡുകളിൽ പല ഭാഗങ്ങളിൽ നീക്കം ചെയ്യാതെ കിടക്കുന്നതിന്നാൽ പകർച്ചവ്യാധികളും തെരുവ് നായശല്യവും ജനങ്ങളെ ദുരിത്തിലാക്കുന്നു. നല്ല രീതിയിൽ വീട്ടിൽ സൂക്ഷിച്ച മാലിന്യങ്ങളാണ് കൊണ്ടുപോയി കൂട്ടിയിട്ട് എടുത്തു മാറ്റാതെ കിടകുന്നുന്നത്. ഒരു ചാക്കിന് 50 രൂപ വീതം കൈപ്പറ്റിയാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്.
ശേഖരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാതെ പറമ്പിൽ കൂട്ടി ഇട്ടിരിക്കുന്നത് തങ്ങൾക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി എട്ടാം വാർഡിലെ പ്രദേശ വാസികൾ പറഞ്ഞു.
അടിയന്തിരമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മാലിന്യം നീക്കം ചെയ്യണമെന്നും നീക്കം ചെയ്യാൻ വൈകിയാൽ ശക്തമായ സമരപരിപാടികളുമായ് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് മുന്നോട്ട് പോവുമെന്നും പഞ്ചായത്ത് മുസ്ലിംലീഗ് യോഗം മുന്നറിയിപ്പ് നൽകി
പ്രസിഡന്റ് മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ എം ബാബുമോൻ സ്വാഗതം പറഞ്ഞു. സി അബ്ദുൽ ഗഫൂർ, യൂസി മൊയ്തീൻകോയ, പി അബുഹാജി, ബഷീർ മാസ്റ്റർ, സിപി ശിഹാബ് ,ശിഹാബ് റഹ്മാൻ ഹാരിസ് തറക്കൽ എന്നിവർ സംസാരിച്ചു
