ഓണം വാരാഘോഷം: കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം

ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 3 വരെ വിനോദസഞ്ചാര വകുപ്പും, ജില്ലാ ഭരണകൂടവും, കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാ പ്രവർത്തകർക്കും സംഘടനകൾക്കും ഡി.ടി.പി.സിയുടെ അപേക്ഷ ഫോറം പൂരിപ്പിച്ചു അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറം ഡി.ടി.പി.സി വെബ്സൈറ്റിൽ (www.dtpckozhikode.com) ലഭിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 7 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, മാനാഞ്ചിറ കോഴിക്കോട്-673001 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ഇ മെയിൽ മുഖേനയോ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : onamdtpc2023@gmail.com/info@dtpckozhikode.com 0495 2720012

ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫര്‍മാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡിജിറ്റൽ എസ്.എൽ.ആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാർ ആയിരിക്കണം. പി.ആര്‍.ഡിയിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ചുമതലപ്പെടുത്തുന്ന വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. 2024 മാര്‍ച്ച് 31 വരെയാണ് പാനലിന്റെ കാലാവധി.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020 എന്ന വിലാസത്തില്‍ അയക്കണം. ക്യാമറയെക്കുറിച്ചുള്ള വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകൾ ആഗസ്റ്റ് 8 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് :0495-2370225

പി എസ് സി അറിയിപ്പ്

ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) ഗ്രേഡ്-2 തസ്തികയുടെ (കാറ്റഗറി നമ്പർ. 025/2018) തെരഞ്ഞെടുപ്പിനായി 01.07.2020 തീയതിയിൽ നിലവിൽ വന്ന 208/2020/എസ് എസ് VII നമ്പർ റാങ്ക് പട്ടിക 30.06.2023ന് മൂന്ന് വർഷ കാലാവധി പൂർത്തിയായതിനാൽ 01.07.2023 പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി മേഖല പി എസ് സി ഓഫീസർ അറിയിച്ചു.

ഇറച്ചിക്കോഴി വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് 10,11 തിയ്യതികളിൽ ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ആഗസ്റ്റ് ഒൻപതിന് മുമ്പായി പരിശീലന കേന്ദ്രത്തിൽ 04972-763473 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

ഓണം വാരാഘോഷം: ഫ്ലോട്ട് ഡിസൈനുകള്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 2023 ലെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ഘോഷയാത്രയില്‍ ഹരിതകേരളം മിഷനുവേണ്ടി ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് ഏജന്‍സികളില്‍ നിന്നും ഡിസൈനുകള്‍ ക്ഷണിച്ചു. ഒരു ഏജന്‍സിയ്ക്ക് ഒന്നിലധികം ഡിസൈനുകള്‍ സമര്‍പ്പിക്കാം. വിനോദസഞ്ചാര വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ക്കനുസരിച്ച് ഹരിതകേരളം മിഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയുള്ളതാകണം ഡിസൈനുകള്‍. ഡിസൈന്‍ ആശയം സംബന്ധിച്ച കുറിപ്പും ചെലവാകുന്ന തുക സംബന്ധിച്ച കുറിപ്പും ഇതോടൊപ്പം നല്‍കണം. അവസാന തിയ്യതി : ആഗസ്റ്റ് എട്ട്. അയയ്‌ക്കേണ്ട വിലാസം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, ഹരിതകേരളം മിഷന്‍, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം-1. ഇമെയില്‍: navakeralamgok@gmail.com

Leave a Reply

Your email address will not be published. Required fields are marked *