ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വർണം.മനീഷ് നര്‍വാലിനാണ് സ്വര്‍ണം ലഭിച്ചത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്. ​

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം തവണ മെഡല്‍ നേടുന്ന താരമാണ് സിംഗ് രാജ്. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1വിഭാഗത്തില്‍ സിംഗ് രാജ് വെങ്കലം നേടിയിരുന്നു. യോഗ്യതയില്‍ സിംഗ് രാജും നര്‍വാളും നാലും ഏഴും സ്ഥാനങ്ങളിലെത്തി.പാരാലിമ്പിക്​സ്​ റെക്കോഡ്​ നേട്ടത്തോടെയാണ്​ മനീഷ്​ നാർവാൾ സ്വർണം നേടിയത്​. ഫെനലിൽ മനീഷ്​ 218.2 എന്ന സ്​കോർ നേടിയപ്പോൾ സിംഗ് ​രാജ്​ അധാന 216.7 എന്ന സ്​കോർ നേടി. യോഗ്യത റൗണ്ടിൽ ഭേദപ്പെട്ട പ്രകടനം നടത്തിയാണ്​ ഇരുവരും ഫൈനലിലേക്ക്​ മുന്നേറിയത്​​.

ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇത്തവണ ഇന്ത്യയുടെ മെഡല്‍ നേട്ടം 15ആയി. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *