കോഴിക്കോട് : മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി ( മിഷ് ) ഹോട്ടല്‍ അളകാപുരിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആചാര്യ എ കെ ബി നായര്‍ , സി എസ് ഐ മഹായിടവക ബിഷപ്പ് റോയ്‌സ് മനോജ് വിക്ടര്‍ , ഡോ ഹുസൈന്‍ മടവൂര്‍ എന്നിവര്‍ ഓണ സന്ദേശം നല്‍കി. എല്ലാവരും ഒന്നിച്ച് ചേരുക എന്ന മഹത്തായ സന്ദേശമാണ് ഓണമെന്ന് ആചാര്യ എ കെ ബി നായരും മനുഷ്യര്‍ തമ്മിലുള്ള അകല്‍ച്ചയെ ഒരുമിപ്പിക്കാനും ഓണം നല്‍കുന്ന സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്ന് ബിഷപ്പ് റോയ്‌സ് മനോജ് വിക്ടറും എല്ലാവരും ഒന്നാണെന്ന് ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഓണക്കാലവും എന്ന് ഡോ ഹുസൈന്‍ മടവൂരും പറഞ്ഞു.മാതൃഭൂമി മാനേജിംഗ് ഡയറക്ടറും മിഷ് ചെയര്‍മാനുമായ
പി വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ഡോ കെ മൊയ്തു , സി ഇ ചാക്കുണ്ണി, കോര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
