കാട്ടാക്കട: യുകെയില്‍ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തില്‍ 25 കാരി വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍. പൂവച്ചല്‍ മുളമൂട് ബിഎസ് ഭവനില്‍ ബാബു – സിന്ധു ദമ്പതികളുടെ മകള്‍ അഞ്ജനയാണ് മരിച്ചത്. ഡോക്ടര്‍ അസിസ്റ്റന്റ് കോഴ്‌സ് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു അഞ്ജന. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മരിച്ച നിലയില്‍ കാണുന്നത്. മുറിയില്‍ നിന്ന് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് മാതാവ് വാതില്‍ തട്ടി വിളിക്കുകയും തുറക്കാത്തതിനെ തുടര്‍ന്ന് ചവിട്ടിത്തുറന്ന് നോക്കുകയുമായിരുന്നു.

ഉടന്‍തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ജനയുടെ അനുജന്‍ യുകെയിലാണ് പഠിക്കുന്നത്. അഞ്ജനയ്ക്കും യുകെയില്‍ പോയി പഠനം നടത്താന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവിടേക്ക് പോകാന്‍ വിസ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നത്. വിസ വരാത്തതിനെ തുടര്‍ന്ന് കുടുംബത്തില്‍ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും വിവരമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *