കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 41ാമത് കോഴിക്കോട് ജില്ലാ സമ്മേളനം കെ.എസ്.ഇ.എസ്.എ മിനി ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.ശ്രീ തോട്ടത്തിൽ രവീന്ദ്രൻ ,കോഴിക്കോട് നോർത്ത് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.വെർച്ച്വൽ ഫ്ലാറ്റ്ഫോമിൽ നടന്ന സമ്മേളനത്തിന് കെ.എസ്.ഇ.എസ്.എ സംസ്ഥാന പ്രസിഡൻ്റ് ശ്രീ.കെ രമേഷ്, സംസ്ഥാന ജനറൽ സെക്രട്ടി കെ.രാമകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
കോഴിക്കോട് ജില്ലയിൽ പുതിയ എക്സൈസ് റേഞ്ച് രൂപീകരിക്കണമെന്നും ബോധവൽകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രിവൻ്റീവ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ തസ്തികകൾ രൂപീകരിക്കണമെന്നും, അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി ജില്ലയിലെ എക്സൈസ് കെട്ടിടങ്ങൾ മുഴുവൻ സ്വന്തമായ കെട്ടിടത്തിലേക്ക് പുന:സ്ഥാപിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
നിഷാന്ത് എം.കെ (പ്രസിഡൻറായും )ഷിബു.എം (സെക്രട്ടറി)
അനിൽകുമാർ (ട്രഷറർ)സംസ്ഥാന കമ്മറ്റി അംഗങ്ങളായി ഷബീർ എൻ.കെ,ആഷ് കുമാർ എം.എൽ , ദീപേഷ് സി.ഇ എന്നിവരെയും തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *