അമ്മയ്ക്ക് സർപ്രൈസ് ഗിഫ്റ്റ് ; രാഹുൽ ഗാന്ധിയുടെ വീഡിയോ വൈറൽ

0

ദില്ലി:ലോക മൃഗദിനത്തിൽ, അമ്മ സോണിയ ഗാന്ധിക്ക് സർപ്രൈസ് ഗിഫ്റ്റ് നൽകി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. നൂറി എന്നു പേരിട്ടിരിക്കുന്ന ജാക്ക് റസൽ ടെറിയർ ഇനത്തിൽപെട്ട നായ്കുട്ടിയെ ആണ് സോണിയ ഗാന്ധിയ്ക്ക് രാഹുൽ സമ്മാനിച്ചിരിക്കുന്നത്. നായക്കുട്ടിയെ സോണിയക്ക് കൈമാറുന്ന ദൃശ്യങ്ങൾ യുട്യൂബ് ചാനലിലൂടെ രാഹുൽ ഗാന്ധി പങ്കുവച്ചു. നോർത്ത് ഗോവയിൽ ശിവാനി പിത്രെയയും ഭർത്താവ് സ്റ്റാൻലി ബ്രഗാൻകയും നടത്തുന്ന കെന്നലിൽ നിന്നാണ് നായ്ക്കുട്ടിയെ രാഹുൽ സ്വന്തമാക്കിയത്. ഇതേ ഇനത്തിൽപെട്ട ഒരു നായ്ക്കുട്ടിയെ രാഹുൽ നേരത്തേ ഇവിടെ നിന്നും വാങ്ങിച്ചിരുന്നു. കെന്നലിൽ സന്ദർശനം നടത്തിയ രാഹുൽ രണ്ടു നായ്ക്കുട്ടികളെ തിരഞ്ഞെടുത്തെങ്കിലും ഒന്നിനെ മാത്രമാണ് കൂടെ കൊണ്ടുപോയത്.വിമാനത്തിൽ ഒരു വ്യക്തിക്കൊപ്പം ഒരു നായയെ മാത്രമേ അനുവദിക്കൂ എന്ന നിയമം കാരണമാണ് ഒന്നിനെ മാത്രം കൊണ്ടുപോയത്. ഇവയിൽ ഒന്നിനെ മാത്രമാണ് രാഹുൽ അന്ന് തന്റെ ഒപ്പം കൊണ്ടുപോയത്. രണ്ടാമത്തേതിനെ അദ്ദേഹത്തിന് അയച്ചുകൊടുക്കുമെന്നും ദമ്പതികൾ പറഞ്ഞിരുന്നു. ആ നായ്ക്കുട്ടിയെയാണ് സോണിയയ്ക്ക് സമ്മാനിച്ചതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here