സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്‍റെ സേവനം ഇന്ത്യയിൽ തടസ്സപ്പെട്ടതായി പരാതി.ഇന്ന് രാവിലെ മുതലാണ് പ്രശ്‌നം കണ്ടുതുടങ്ങിയത്. അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാനാവുന്നില്ലെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്രശ്‌നം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഏഴു മണിയോടെ പ്രശ്നം രൂക്ഷമായി.ട്വിറ്ററിന്റെ വെബ്‌സൈറ്റിലാണ് ഈ പ്രശ്‌നം നേരിട്ടത്. ആപ്പ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘Something went wrong, don’t worry try again’ എന്ന സന്ദേശമാണ് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാണിച്ചിരുന്നത്.ഇപ്പോൾ പ്രവർത്തനം സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണ്.അതേസമയം ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത മസ്‌ക് സ്ഥാപനത്തിലെ 75000 ജീവനക്കാരില്‍ പകുതിയോളം തൊഴിലാളികളെ പിരിച്ചുവിടാനും തീരുമാനിച്ചു. ഇന്ന് പലര്‍ക്കും പിരിച്ചുവിട്ടുകൊണ്ടുള്ള മെയില്‍ ലഭിച്ചു. ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്യും. ചിലവ് ചുരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്ക് ആദ്യമെടുത്ത നടപടി സി.ഇ.ഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ നാല് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുക എന്നതാണ്. സ്പാം ബോട്ടുകളെ സംബന്ധിച്ചും വ്യാജ അക്കൌണ്ടുകളെ സംബന്ധിച്ചും തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്.