സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർ 1707പേരെന്ന് സർക്കാർ. വാക്‌സിനെടുക്കാത്ത അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണ്-മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇതുവരെ വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ടത്. ഇതുവരെയും വാക്സിൻ എടുക്കാത്തവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. 189 അനധ്യാപകരും വാക്സീൻ എടുത്തിട്ടില്ല.

ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞു. വാക്സീൻ എടുക്കാത്ത അധ്യാപകർ 201 പേരാണ് മലപ്പുറത്ത് ഉള്ളത്
201 പേർ. രണ്ടാമത് കോഴിക്കോടാണ്. 151 പേരാണ് കോഴിക്കോട് ഇനിയും വാക്സിൻ എടുത്ത അധ്യാപക അനധ്യാപരായിട്ടുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *