കോഴിക്കോട് ഫുട്ബോൾ അക്കാദമി അസോസിയേഷന്റെ തുടർച്ചയായ അഞ്ചാമത്തെ അക്കാദമി ലീഗിലെ Under-13(2013-14) ബാച്ച് മൽസരങ്ങൾ കുന്ദമംഗലം HSS ഗ്രൗണ്ടിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും , മുൻ ദേവഗിരി കോളേജ് ഫുട്ബോൾ താരവുമായ ശ്രീ സംജിത്ത് സി.വി ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ ടൂർണമെന്റ് ഓർഗനൈസിംങ്ങ് സെക്രട്ടറി ശ്രീ മൂസക്കോയ സ്വാഗതം പറഞ്ഞു. KFAA വൈസ് പ്രസിഡന്റും,മുൻ സന്തോഷ് ട്രോഫി , മോഹൻബഗാൻ താരവുമായ ശ്രീ നിയാസ് റഹ്മാൻ , KFAA ജനറൽ സെക്രട്ടറി ശ്രീ നവാസ് റഹ്മാൻ ,ജുനൈദ്, യൂസഫ് , സുനിൽ ദാസ് , സലാം, ഫാസിർ , ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു. ആദ്യ മൽസരത്തിൽ 7 Sports കാരന്തൂർ വിജയിച്ചപ്പോൾ, രണ്ടാമത്തെ മൽസരത്തിൽ BP മൊയ്തീൻ ഫുട്ബോൾ അക്കാദമിയും മൂന്നാമത്തെ മൽസരത്തിൽ EKAM FA യും വിജയികളായി. ടൂർണമെന്റ് 5 മാസം നീണ്ടു നിൽക്കുന്ന അക്കാദമി ലീഗിൽ 5 age കാറ്റഗറികളിലായി 80 ടീമുകൾ പാങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *