അമേരിക്കയിലെ സുരക്ഷ മേഖലയിൽ കറങ്ങി നടന്ന കോഴിയെ കസ്റ്റഡിയിലെടുത്ത് അധികൃതർ. പെന്റഗണിലാണ് സംഭവം.യുഎസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപം അലഞ്ഞ് തിരിഞ്ഞ് നടന്ന കോഴിയെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.കോഴി എവിടെ നിന്നാണ് വന്നതെന്നോ എങ്ങനെയാണ് പെന്റഗണില്‍ എത്തിയതെന്നോ വ്യക്തമല്ല.. ആര്‍ലിങ്ടണിലെ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനിലെ ജീവനക്കാര്‍ കറങ്ങിനടന്ന കോഴിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഹെന്നി പെന്നി എന്ന് പേര് നല്‍കിയിരിക്കുന്ന കോഴിയെ പ്രത്യേക കൂടൊരുക്കി വെസ്റ്റേണ്‍ വിര്‍ജീനിയയില്‍ ഉള്ള ഫാമിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
സുരക്ഷാ ചെക്ക് പോസ്റ്റില്‍ ആണ് കോഴി ഉണ്ടായിരുന്നത് എന്ന് വക്താവായ ചെല്‍സി ജോണ്‍സ് പറഞ്ഞു. ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *