തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ 2024-25 വര്‍ഷത്തെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം. സാമ്പത്തിക ഉപരോധത്തിലേക്ക് കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിവിടുകയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് ശത്രുതാ മനോഭാവമാണ്. കേരളം തളരില്ലെന്നും തകരില്ലെന്നും തകര്‍ക്കാനാവില്ലെന്നും വ്യക്തമാക്കിയ ധനമന്ത്രി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.
കേന്ദ്രത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ സംസ്ഥാനം പ്ലാന്‍ ബിയെ കുറിച്ച് ആലോചിക്കണം. ജനങ്ങള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ സര്‍ക്കാറിന് ഉദ്ദേശമില്ല. വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ടു പോകാനാവില്ല. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ കൊണ്ടു വരും. അടുത്ത മൂന്ന് വര്‍ഷത്തില്‍ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.