
കോഴിക്കോട് കരിയക്കുളങ്ങര കൊടുവാപ്പിടി മലയിലേക്ക് പോകുന്ന റോഡിൽ വെച്ച് 6.654 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഒഡീഷയിലെ കന്തമാൻ ജില്ലയിൽ കുടുപൻഗ പോസ്റ്റ് പട്ടമഹാ ഗ്രാമത്തിൽ ഗുമക്കിയ പഞ്ചായത്തിൽ ഉഗ്രിസേൻ ഡിഗൽ മകൻ ലിമോൺ ഡിഗൽ ആണ് പിടിയിലായത്. കുന്നമംഗലം എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് നിഷില്‍ കുമാറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. . എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവേശ്,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജു ,പ്രവൻ്റീവ് ഓഫീസർ ഗ്രേഡ്മാരായ സന്ദീപ് വിപിൻ, സുജീഷ് സിവിൽ എക്സൈസ് ഓഫീസർമാരായ വിവേക്, നൗഷീർ, അർജുൻ ശേഖർ സിവിൽ എക്സൈസ് ഡ്രൈവർ മുബഷിർ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.