മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ 175 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജ 36 വര്‍ഷം പഴക്കമുള്ള കപിൽ ദ ദേവിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഏഴാമനായി ക്രീസിലെത്തി ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോർഡാണ് ജദേജ സ്വന്തമാക്കിയത്.
1986ല്‍ കപില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 163 റൺസ് ആയിരുന്നു ഇതുവരെ ഉള്ള റെക്കോർഡ്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആണ് മൂന്നാം സ്ഥാനത്ത് . 2019ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ 159 റണ്‍സാണ് പന്ത് അടിച്ചെടുത്തത്.

കൂടാതെ മൂന്ന് സെഞ്ചുറി കൂട്ടുകെട്ടിലും ജഡേജ പങ്കാളിയായി. ആദ്യം റിഷഭ് പന്തിനൊപ്പം 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പന്ത് 96 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ അശ്വനിനൊപ്പവും (61) സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 130 റണ്‍സിനാണ് അശ്വിനൊപ്പം നേടിയത്. പിന്നീട് മുഹമ്മദ് ഷമിക്കൊപ്പവും മൂന്നക്കം കടന്നു. 103 റണ്‍സാണ് ഷമിക്കൊപ്പം നേടിയത്. ഷമി 20 റണ്‍സുമായി പുറത്താവാതെ നിന്നു.ഒരു ഇന്നിംഗ്‌സില്‍ മൂന്ന് തവണ 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ജഡേജ.

1993ല്‍ വിനോദ് കാംബ്ലി സിംബാബ്‌വെയ്‌ക്കെതിരെ ആദ്യമായി ഈ നേടത്തില്‍ പങ്കളായിയായി. 2004ല്‍ പാകിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ രാഹുല്‍ ദ്രാവിഡും മൂന്ന്് സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കി.

തൊട്ടടുത്ത വര്‍ഷം മൊഹാലിയില്‍ പാകിസ്ഥാനെതിരെ വിരേന്ദര്‍ സെവാഗും മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കി. 2016ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ കരുണ്‍ നായരും ഈ നേട്ടത്തിന് അര്‍ഹനായി. കരുണ്‍ ട്രിപ്പിള്‍ സെഞ്ചുറിയ നേടിയ ടെസ്റ്റായിരുന്നു അത്. ഇപ്പോള്‍ രവീന്ദ്ര ജഡേജയും.

Leave a Reply

Your email address will not be published. Required fields are marked *