കുന്ദമംഗലം : കാരന്തൂർ മുസ്ലീം സർവ്വീസ് സൊസൈറ്റിക്ക് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുവാൻ തീരുമാനമായി. ക്യാൻസർ, കിഡ്നി രോഗികൾക്ക് ആശ്വാസമേകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന സ്ഥാപനമാണിത്. ചെലവൂർ സ്പൂൺമി ഹോട്ടൽ കോൺഫ്രൻസ് ഹാളിൽ ചേർന്ന വർക്കിംഗ് കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രസിഡണ്ട് ഇ. കുഞ്ഞിക്കാമു ഹാജി യോഗത്തിൽ അധ്യക്ഷത വഹിച്ചു. എം.എസ്. എസ് ജില്ല ജനറൽ സിക്രട്ടറി ആർ.പി. അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാട്ടുമ്മൽ ഉസ്സയിൻ ഹാജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു. തടത്തിൽ മുഹമ്മദ് മാസ്റ്റർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സുബൈർ പാറപുറത്ത് , പി. റഹ്മത്തുള്ള , സുബൈർ പട്ടോത്ത് , റഷീദ് പി.കെ , ഹാഷിം എടക്കോത്ത് , പി . റഷീദ് തുടങ്ങിയവർ സംസാരിച്ചു. പി. സി. ഖാദർ ഹാജി സ്വാഗതവും ഉമ്മർ കോണോട്ട് നന്ദിയും പറഞ്ഞു. കെട്ടിട നിർമ്മാണ ഫണ്ട് ഉദ്ഘാടനം ഇ. കുഞ്ഞിക്കാമു ഹാജിയിൽ നിന്നും തുക സ്വീകരിച്ചു കൊണ്ട് ജില്ലാ സിക്രട്ടറി ആർ.പി. അഷറഫ് മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാഭ്യാസ ആവശ്യത്തിനും , പെട്ടെന്ന് ഉണ്ടാകുന്ന പ്രയാസങ്ങൾക്കും നിർധനരായ ആളുകൾക്ക് എം.എസ്. എസ് സഹായം ഒരു കൈത്താങ്ങാണ്.

Leave a Reply

Your email address will not be published. Required fields are marked *