കളരിക്കണ്ടി പ്രദേശത്തുകാരി ചൂരി പിലാക്കൽ സൗദാമിനി സൗജന്യമായി നൽകിയ സ്ഥലത്ത്, കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന ആയുർവേദ ആശുപത്രിയുടെ ശിലാസ്ഥാപന കർമ്മം എംഎൽഎ പിടിഎ റഹീം നിർവഹിച്ചു.കുന്ദമംഗലം ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ യുസി പ്രീതി, എം കെ മോഹൻദാസ്, ജനാർദ്ദനൻ കളരിക്കണ്ടി, എപി ഭക്തോത്തമൻ, ഹബീബ് കാരന്തൂർ, ഡോക്ടർ പി സിമി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *