മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടകനായ കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിന്റെ ഉദ്ഘാടന ചടങ്ങിലെ പിണറായിവിജയനെ വിശേഷിപ്പിച്ചുകൊണ്ടുള്ള അനൗൺസ്‌മെന്റ് വയറൽ. കാസർകോഡ് വെച്ച് നടന്ന വ്യവസായ വകുപ്പിന്റെ പരിപാടിയിലായിരുന്നു വാഴ്ത്തിക്കൊണ്ടുള്ള അനൗൺസ്മെന്റ് ഉണ്ടായത്. വ്യവസായ മന്ത്രി പി രാജിവ് അടക്കം വേദിയിൽ ഉണ്ടായിരുന്നു.

‘നിഷ്കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്ക് പരമപ്രകാശത്തെ ആനയിക്കാൻ കഴിയുമെന്ന സന്ദേശം ഉണർത്തിക്കൊണ്ട് മുഖ്യമന്ത്രി ദീപം തെളിയിക്കുന്നു’ എന്നായിരുന്നു അനൗൺസ്മെന്റ്. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയരുന്നത്.

കേരള സർക്കാർ ഏറ്റെടുത്ത് നവീകരിച്ച കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ അനൗണ്‍സ്‌മെന്റ്‌. ഇത്തരത്തിലുള്ള പരാമർശങ്ങൾ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരാണ് എന്നാണ് സോഷ്യൽ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ തിരുവനന്തപുരത്ത് നടന്ന മെഗാ തിരുവാതിരയിൽ വെച്ച് മുഖ്യമന്ത്രിയെ ‘കാരണഭൂതൻ’ എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള ഗാനം വൻ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *