തിരുവനന്തപുരം പാറശാലയിൽ അന്തർസംസ്ഥാന സ്വകാര്യ ബസിൽ നിന്ന് തായ്‌ലാൻഡ് കഞ്ചാവ് പിടികൂടി. സംഭവത്തിൽ കവടിയാർ സ്വദേശി വരുൺ ബാബു ചുള്ളിമാനൂർ സ്വദേശി വിനിഷ എന്നിവർ പിടിയിലായി.പാറശാല പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

.ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസിലെ യാത്രക്കാരായിരുന്നു കവടിയാർ സ്വദേശി വരുൺ ബാബുവും ചുള്ളിമാനൂർ സ്വദേശി വിനിഷയും.പാറശ്ശാല എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസും ആന്റി നാർക്കോട്ടിക് ടിമും നടത്തിയ പരിശോധനയിലാണ് തായ്ലൻഡ് കഞ്ചാവുമായി ഇരുവരും പിടിയിലാകുന്നത്. ഇവരുടെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

ഇരുപത് ഗ്രാമോളം തായ്ലൻഡ് കഞ്ചാവാണ് ഉണ്ടായിരുന്നത്.വിപണിയിൽ വലിയ വില വരുന്ന കഞ്ചാവാണിതെന്നു പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.വരുൺ ബാബു മുൻപും ലഹരിക്കടത്തു കേസിലെ പ്രതിയാണ്.വിനിഷയ്ക്കെതിരെയും ക്രിമിനൽ കേസുകളുണ്ടെന്നു പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *