കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍, വടകരയില്‍ മുന്‍മന്ത്രി ശൈലജയ്ക്ക് പുറമെ, ശൈലജ കെ കെ, ശൈലജ കെ, ശൈലജ പി എന്നിവരാണ് മത്സര രംഗത്തുള്ളത്.

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണനുമാണ്. യുഡിഎഫിന്റെ ഷാഫി പറമ്പിലിന് അപരന്മാരായി രണ്ട് ഷാഫിമാരും രംഗത്തുണ്ട്. ഷാഫി, ഷാഫി ടിപി എന്നിവരാണ് മത്സരരംഗത്തുള്ളത്. അപരന്മാരായ ഷാഫിമാരും ശൈലജമാരും വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *