മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ വനത്തിനുള്ളില്‍ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനങ്ങളിലായാണ് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

മരുതയില്‍ 20 വയസ് പ്രായമുള്ള പിടിയാനയേയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ 10 വയസുള്ള കുട്ടിക്കൊമ്പനെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കരുളായി എഴുത്തുകല്‍ ഭാഗത്ത് ആറ് മാസം പ്രായമുള്ള കുട്ടിക്കൊമ്പനേയും ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സ്ഥലത്ത് പൊലീസും വനംവകുപ്പ് അധികൃതരുമെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *