ബാലസോർ: ട്രെയിന്‍ ദുരന്തമുണ്ടായ ഒഡീഷയിലെ ബാലസോറിലെ ഒരു ട്രാക്കില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍പ്പെട്ട ബെംഗളൂരു യശ്വന്ത്പുര – ഹൗറ ട്രെയിന്‍ കടന്നുപോയ ട്രാക്കാണ് 51 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ പുനഃസ്ഥാപിച്ചത്.

കല്‍ക്കരിയുമായി ഗുഡ്സ് ട്രെയിന്‍ ഇന്നലെ രാത്രി 10.40ന് കടന്നുപോയി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രെയിന്‍ കടന്നുപോയത്. 1000ൽ അധികം തൊഴിലാളികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെ രണ്ടുദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്.

ഏഴ് പോക്കറ്റിങ് മെഷീനുകൾ, 140 ടൺ റെയിൽവേ ക്രെയിൻ, 4 റോഡ് ക്രെയിനുകൾ എന്നിവയുടെ സഹായത്തോടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്. ബുധനാഴ്ച പുലർച്ചെയോടെ എല്ലാ സർവീസുകളും പുനഃസ്ഥാപിക്കാനാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *