
കോഴിക്കോട്: കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു.കുറ്റ്യാടി അടുക്കത്ത് സ്വദേശി അജ്നാസിനെതിയാണ് പൊലീസ് കേസെടുത്തത്. ലഹരി നൽകിയ ശേഷം നിരവധി തവണ ഇയാൾ പീഡനത്തിരയാക്കിയെന്നും തന്റെ സുഹൃത്തുക്കൾ ഇരയാക്കപ്പെട്ടുവെന്നും കുട്ടി പറഞ്ഞു.
കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നും പുറത്തിങ്ങാൻ ആവശ്യപ്പെടും. ശേഷം കാറുമായി അജ്നാസിൻറെ വീട്ടിലേക്ക് കൊണ്ടൂ പോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി നൽകിയ ശേഷമാണ് ലൈംഗികമായി പീഢിപ്പിക്കുന്നതെന്നും കുട്ടി പറയുന്നു.