കഴിഞ്ഞ ദിവസമാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത മുന്‍ ബിഗ് ബോസ് താരം സജ്ന നൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സുഹൃത്തായ റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോ കൊളാഷിനൊപ്പമാണ് താരം വിവരം പുറത്തുവിട്ടത്. റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള സജ്നയുടെ ചിത്രം, ബേബി ബമ്പിന്റെ ഫോട്ടോ എന്നിവയെല്ലാം ഒരുമിച്ചുചേര്‍ത്തുള്ള കൊളാഷിനൊപ്പം താന്‍ 9 ആഴ്ച ഗര്‍ഭിണിയാണെന്ന വിവരമുള്ള കുറിപ്പും തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സജ്‌ന പങ്കുവെച്ചു.
ചിത്രത്തിനുതാഴെ അഭിനന്ദനങ്ങളും ആശംസകളുമായി നിരവധി പേര്‍ രംഗത്തെത്തി. സജ്നയും റസൂല്‍ പൂക്കുട്ടിയും എപ്പോഴാണ് വിവാഹിതരായതെന്നുള്ള കമന്റുകളും ഫോട്ടോയ്ക്കുതാഴെ വന്നു. ഗര്‍ഭിണിയാണെന്ന സൂചനകള്‍ താരം മുന്‍പ് നല്‍കിയിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ പുറത്തുവിടുന്നത് ആദ്യമായാണ്. കുറിപ്പ് വൈറലായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് സജ്ന.വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടൊന്നും സജ്ന പ്രതികരിച്ചിട്ടില്ല.
എന്നാല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സജ്‌ന. സംഭവത്തില്‍ നിയമപരമായി നീങ്ങുകയാണെന്നും അറിയിച്ചു.
