ഐഎൻഎൽ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴയാരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നേതാക്കളെ വിളിപ്പിച്ചത്. പിഎസ്‍സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ഇന്നലെ ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നായിരുന്നു ആരോപണം.

ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്.

. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *