ഫോണ്‍ വിളി വിവാദത്തില്‍ കുട്ടിക്കെതിരെ പരാതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. കുട്ടിക്കെതിരെ പരാതി നല്‍കില്ല, സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്നും മുകേഷ് അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയിലായി പരാതി നല്‍കാനാണ് തീരുമാനം. വിഷയത്തില്‍ വിദ്യാര്‍ത്ഥിയുടെ പ്രതികരണം വന്നതോടെയാണ് പരാതി നല്‍കുന്നില്ലെന്ന് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *