കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീന (34) ആണ് മരിച്ചത്. കുട്ടികളെ സ്‌കൂളില്‍ വിട്ടശേഷം മുകളിലെ നിലയിലേക്ക് പോയ ഷീന തിരികെ വരാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് രാജേഷ് സൗദി അറേബ്യയിലാണ്.

ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും ഒപ്പമാണ് ഷീന താമസിക്കുന്നത്. രാജേഷിന്റെ സഹോദരി ഷീനയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പോലും ഇവര്‍ ഷീനയെ മര്‍ദ്ദിച്ചിരുന്നു. ഭര്‍തൃവീട്ടിലെ പീഡനമാണോ മരണത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോസ്റ്റമോര്‍ട്ടത്തിന് ശേഷമേ മരണത്തില്‍ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. ഏഴ് വര്‍ഷം മുമ്പാണ് ഷീനയും രാജേഷും വിവാഹിതരായത്. മക്കള്‍: തീഷ്ണ, തീര്‍ത്ഥ, തൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *