പ്രകൃതിക്ഷോഭത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശമാണ് കാരശ്ശേരി പഞ്ചായത്തിലെ ആറാം വാർഡ് തോട്ടക്കാട് പ്രദേശം. ജലം , മണ്ണ് എന്നിവ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ മണ്ണ് സംരക്ഷണ -പര്യവേക്ഷണ വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് 63 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ഇതിൽ ഒന്നാം ഘട്ടത്തിലെ പ്രവൃത്തികൾക്കായി 20 ലക്ഷം രൂപയുടെ സാങ്കേതികനുമതിയും ലഭിച്ചു. മണ്ണ് -ജല സംരക്ഷണത്തിനായുള്ള സസ്യ -വൃക്ഷവത്കരണം, കയ്യാലകൾ നിർമ്മിക്കൽ, പാർശ്വ ഭിത്തി സംരക്ഷണം, ബണ്ടുകൾ നിർമ്മിക്കൽ, വരമ്പുകൾ നിർമ്മിക്കൽ എന്നീ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. തോട്ടക്കാട് പ്രദേശത്തെ 180 ഹെക്ടർ പ്രദേശത്ത് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
