ധാക്ക: ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക വസതി ഒഴിയുകയും സൈനിക ഹെലികോപ്ടറില്‍ രാജ്യം വിട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.സൈനിക മേധാവി വക്കര്‍-ഉസ്-സമാന്‍ ഉടന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ദിനപത്രമായ പ്രതോം അലോ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം,ഹസീന സഹോദരി രഹാനക്കൊപ്പം ബംഗാളിലേക്ക് കടന്നതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹസീനയുടെ ഹെലികോപ്ടര്‍ ബംഗാളില്‍ ലാന്‍ഡ് ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ വിദ്യാർഥികൾ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തിൽ നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിന് പിന്നാലെയാണ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെ, രാജ്യത്തുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ മരണം 300 കഴിഞ്ഞു. ‘സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്‌‌ക്രിമിനേഷൻ’ എന്ന സംഘടനയാണ് സർക്കാരിനെതിരേ നിസ്സഹകരണസമരം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *