കുന്ദമംഗലം: കുന്ദമംഗലം സുന്നി മഹല്ല് കമ്മറ്റിയും മള്ഹറുൽ ഹുദ മദ്രസ്സയും ചേർന്ന് നബിദിന ഘോഷയാത്ര നടത്തി. ഇസ്ലാമിക് സെൻ്റർ മസ്ജിദ് ഖത്തീബ് ഫൈസൽ സഅദി ,എം കെ .മുഹമ്മദ് ഹാജി ,വി .സി . മുഹമ്മദ് ഹാജി ,പൊയിലിൽ അസിസ് ,അമീൻ എം.കെ ,ഐ.മുഹമ്മദ് കോയ ,സൈയ്താലി മാസ്റ്റർ ,എൻ.എം.യുസുഫ് ,അഷ്റഫ് പി ,റിഷാദ് ,റഹിം ,മുഹമ്മദലി എം.പി ,എടക്കണ്ടി മുഹമ്മദ് ഹാജി തുടങ്ങിയവർ നേതൃത്വം നൽകി .
.മദ്രസ്സ വിദ്യാർത്ഥികളുടെ ദഫ് മുട്ടും ,മറ്റു പരിപാടികളും ഘോഷയാത്രക്ക് മിഴിവേകി. ഉച്ചക്ക് ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടിയും ,ശനിയാഴ്ച്ച ഭക്ഷണ വിതരണവും നടക്കുന്നതാണ്. പുണ്യ പ്രവാചകൻ്റെ 1500-മത് ജന്മദിനം വളരെ ആവേശപൂർവ്വമാണ് വിശ്വാസികൾ കുന്ദമംഗലത്ത് കൊണ്ടാടിയത്.
