ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട് പുറത്തായിട്ടും സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്കുകൂട്ടുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മെസി വരുന്നതും കാത്ത് ഡ്രെസിംഗ് റൂമില്‍ കാത്തുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങളുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. ഏഴോളം ഓസ്ട്രേലിയന്‍ താരങ്ങളാണ് മെസിക്കെപ്പം ചിത്രമെടുക്കാന്‍ എത്തിയത്.
Australian players were fanboying over Messi after the match 😂 pic.twitter.com/uFIWWLt4m1
— R (@Lionel30i) December 4, 2022
ക്രെയ്ഗ് ഗുഡ്‍വിന്‍, കീനു ബക്കസ്, ജോയല്‍ കിംഗ്, മാര്‍ക്കോ ടിലിയോ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. ആദ്യപകുതിയിലെ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയപ്പോള്‍ 77-ാം മിനുറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്.
