തൃശ്ശൂര്‍: പാലപ്പിള്ളിയില്‍ കാട്ടാന മാലിന്യക്കുഴിയില്‍ വീണു. ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് പ്രദേശത്തെ മാലിന്യക്കുഴിയിലേക്ക് കാട്ടാന വീണത്. മാലിന്യക്കുഴിക്കുള്ളില്‍ പിന്‍കാലുകള്‍ അകപ്പെട്ട നിലയിലാണ് നിലവില്‍ കാട്ടാനയുള്ളത്. കുഴിയിലകപ്പെട്ട് 4 മണിക്കൂറിലേറെ സമയമായതോടെ ആന അവശനിലയില്‍ ആയിട്ടുണ്ട് എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം ആരംഭിക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം.

പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. അതേസമയം, ആദിവാസി വിഭാഗങ്ങളും തോട്ടം തൊഴിലാളികളും ഏറെയുള്ള പ്രദേശമാണ് ഈ മേഖലയെന്നും കാട്ടാനകള്‍ കൂട്ടത്തോടെ ഇവിടെയെത്തുന്ന സ്ഥിതിയാണ് ഏറെ നാളുകളായി മേഖലയിലുള്ളതെന്നും പ്രദേശവാസികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *