രാജ്യത്തെ പ്രതിദിന കേസുകൾ ഒരു ലക്ഷത്തിനടുത്തെത്തി.24 മണിക്കൂറിനിടെ 90,928 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.325 മരണങ്ങളും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു ഇതോടെ ആകെ മരണസംഖ്യ 4,82,876 ആയി ഉയർന്നു പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. 19,206 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.81 ശതമാനമാണ്. നിലവില്‍ 2,85,401 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനമാണ്. ഇതുവരെ 148.67 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. അതേസമയം, ഒമിക്രോൺ കേസുകളുടെ എണ്ണം 2,630 ആയി.

Leave a Reply

Your email address will not be published. Required fields are marked *