ഗുജറാത്തിലെ സൂറത്തിലെ സച്ചിന്‍ ജിഐഡിസിയില്‍ ഇന്ന് രാവിലെ നടന്ന വാതകചോർച്ച അപകടത്തില്‍ ആറ് മരണം സ്ഥരീകരിച്ചു. . വാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായ 25 ഓളം പേരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാതകം ശ്വസിച്ച് ഗുരുതരാവസ്ഥയില്‍ എത്തിയവര്‍ക്ക് പ്രത്യക വാര്‍ഡ് രൂപീകരിച്ച് ചികിത്സ പുരഗമിക്കുകയാണെന്നും .മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു. .

പ്രാഥമിക നിഗമനമനുസരിച്ച് . ഫാക്ടറിയിലെ ടാങ്കറില്‍ നിറച്ചിരുന്ന രാസവസ്തു ചോര്‍ന്നതാണ് അപകട കാരണം . വാതകം മറ്റൊരു ടാങ്കിലേക്ക് മാറ്റിയപ്പോള്‍ ഉണ്ടായ ചോര്‍ച്ചയാകാം അപകടത്തിന് വഴിവെച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *