മകന്‍ മരിച്ചാലും മരുമകളുടെ കണ്ണുനീര്‍ കണ്ടാല്‍ മതി എന്ന് കരുതുന്ന പഴയ അമ്മായിയമ്മമാരെ പോലെയാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ധനമന്ത്രി ‘നവകേരളത്തിന്റെ ശില്‍പ്പി’ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ധനനികുതി വര്‍ധനയ്‌ക്കെതിരെ നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാരയ ഷാഫി പറമ്പില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, നജീബ് കാന്തപുരം തുടങ്ങിയവരാണ് സഭാ കവാടത്തില്‍ സത്യഗ്രഹ സമരമിരിക്കുന്നത്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ച തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ നേതാവ് സമരം പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *