കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി രാജിവെച്ചു.ഇന്ന് രാവിലെ നടന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് രാജി സമർപ്പിച്ചത്.ഔദ്യോഗികമായി രാജി ഇന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ. പ്രിയക്ക് മുൻപിൽ സമർപ്പിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിൽ പ്രതിസന്ധി നിലനിന്നിരുന്നു. യുഡിഎഫ് ധാരണ പ്രകാരം ഡിസംബറോടു കൂടി ഒഴിയേണ്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി മുസ്ലീം ലീഗ് നേതൃത്വത്തോട് ഒരു മാസം കൂടി ആവിശ്യപ്പെട്ട് ജനുവരി 30 നകം എന്ന ധാരണയിലായിരുന്നു ഉണ്ടായിരുന്നത്.ഇതും തെറ്റിയപ്പോൾ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് രാജിക്കത്ത് പാർട്ടിക്ക് നൽകിയിരുന്നു.കോൺഗ്രസിന്റെ ബാബു നെല്ലൂളി പ്രസിഡന്റ് സ്ഥാനം രാജി വെക്കാത്തതിനെ തുടർന്നുള്ള അമർഷത്തിലാണ് മുംതാസ് രാജികത്ത് പാർട്ടിയെ ഏല്പിച്ചത്.
ഇതേ തുടർന്നാണ് മുംതാസ് രാജി കത്ത് ഭരണ സമിതിക്ക് നൽകാതെ പാർട്ടിക്ക് നൽകിയത്.കൊടുവള്ളിയിലും കുന്ദമംഗലത്തുമാണ് യുഡിഫ് മുന്നണി ധാരണ പ്രകാരം ഭരണം നടന്നത്. ഇവയ്ക്ക് ഒരു ധാരണാപത്രവുമാണ് ഉണ്ടായിരുന്നത്. ഇവയിൽ കൊടുവള്ളിയിൽ ഡിസംബർ 30 നകം പ്രതിനിധി ഭരണ കൈമാറ്റം നടത്തുകയും കോൺഗ്രസ് കമ്മിറ്റി രാജിവെക്കുകയും ചെയ്തിട്ടുണ്ട്. കുന്ദമംഗലത്തെ പ്രസിഡണ്ട് പദവി ഒഴിയാതെ നീട്ടി കൊണ്ട് പോയത് യു ഡി എഫിൽ വലിയ പ്രശ്നനങ്ങൾക്ക് കാരണമായിരുന്നു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയുമായ അരിയിൽ അലവി യാണ് പ്രസിഡന്റായി വരേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *