കാരന്തൂർ: ‘സർഗാത്മകതയെ പ്രസരിപ്പിക്കുക’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റ് ‘എൽ ഫറാസ്’23 പ്രൗഢമായി സമാപിച്ചു. ഷൈനിങ് സഫേർ, ഷൈനിങ് എമിറാൾഡ് ടീമുകൾ യഥാക്രമം ഒന്ന്,രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.
നിഷാദ് എളങ്കൂരിനെ കലാപ്രതിഭയായും, ബാസിത്ത് തോട്ടശ്ശേരിയെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു. ഷാക്കിർ വാവൂർ ആദിൽ പോലൂർ ഇൻഡലക്ടർ അവാർഡിന് അർഹരായി.

മർകസ് കാമിൽ ഇജ്തിമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന സംഗമം ബഷീർ സഖാഫി കൈപ്രത്തിന്റെ അധ്യക്ഷതയിൽ സമസ്ത മുശാവറ അംഗം ഉസ്താദ് വി.പി.എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു.സയ്യിദ് ശിഹാബ് സഖാഫി അനുമോദനങ്ങൾ അറിയിച്ചു. അഡ്വ: ഇ കെ മുസ്തഫ സഖാഫി, സൈനുൽ ആബിദ് സഖാഫി, ശുഐബ് സഖാഫി, ത്വാഹ സഖാഫി,ഉമറുൽ ഫാറൂഖ് സഖാഫി,റാസി നൂറാനി സംബന്ധിച്ചു. ബിശ്ർ സു.ബത്തേരി സ്വാഗതവും മുഹമ്മദ് കടലായി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *