തി​രു​വ​ന​ന്ത​പു​രം: വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ക്ഷേ​മ പെ​ൻ​ഷ​ൻ ത​ട​യേ​ണ്ടെ​ന്ന്​ സർക്കാരിന്റെ നിർദേശം. പെൻഷന്‌ വേണ്ടി വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പ്​​ലോ​ഡ്​ ചെ​യ്യേ​ണ്ട അ​വ​സാ​ന ദി​വസം ഫെ​ബ്രു​വ​രി 28 ആ​യി​രു​ന്നു. എന്നാൽ പല കോ​ർ​പ​റേ​ഷ​നു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​ക​ളിലും ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​നി​യും വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെയ്യാതെ കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തിയാണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാജരാക്കാത്തവരുടെ കൃത്യമായ കണക്ക് ലഭിച്ചില്ലെന്ന് ധനകാര്യ വകുപ്പ് വ്യതമാക്കി.

ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി ല​ഭി​ച്ച ശേ​ഷ​മേ പെ​ൻ​ഷ​ൻ വി​ല​ക്കു​ന്ന കാ​ര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു. നിലവിൽ ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള​വ​രും ക്ഷേ​മ​പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ്​ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നിർബന്ധമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *