അനധികൃതമായി അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ വിജിലന്‍സിന്റെ ഓപ്പറേഷന് ഓവര്‍ലോഡ്. മിന്നല്‍ പരിശോധനയിലൂടെ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ ഇതോടെ പിടികൂടാനാകും. ജിഎസ്ടിയോ ജിയോളജി പാസോ മറ്റ് രേഖകളോ ഇല്ലാതെ ക്വാറി ഉത്പന്നങ്ങള്‍ പെര്‍മിറ്റിലും കൂടുതലായി കയറ്റി പോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തുന്നത്.ജീവനക്കാരുടെ ഒത്താശയോടെ പെര്‍മിറ്റിന് വിരുദ്ധമായി രൂപമാറ്റം വരുത്തി അധികഭാരം കയറ്റി നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി 73 ഇടങ്ങളിലാണ് ഒരേ സമയം മിന്നല്‍ പരിശോധന.തിരുവനന്തപുരം 8, കൊല്ലം 8, പത്തനംതിട്ട 4, ഇടുക്കി 6, കോട്ടയം 4, ആലപ്പുഴ 4, എറണാകുളം 8, തൃശൂര്‍ 9, പാലക്കാട് 6, കോഴിക്കോട് 4, വയനാട് 4, കണ്ണൂര്‍ 4, കാസര്‍കോട് 4 എന്നിങ്ങനെയാവും ജില്ലകളിലെ പരിശോധന. അധികഭാരം കയറ്റി പോകുന്നതിലൂടെ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
