കോഴിക്കോട്: കക്കയം പഞ്ചവടി വനമേഖലയില്‍ വീണ്ടും തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. രണ്ട് ദിവസത്തിനിടെ നാലാം തവണയാണ് കക്കയത്ത് വനമേഖലയില്‍ തീപിടിത്തമുണ്ടാകുന്നത്.

കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് ഹാര്‍ട്ട് ഐലന്റിലും തീപിടിത്തമുണ്ടായിരുന്നു. രാത്രി ഒമ്പതോടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്തിറങ്ങിയ കാട്ടുപോത്തിനെ ഓടിച്ചുകയറ്റിയത് ഇങ്ങോട്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *