തിരുവനന്തപുരം: കോടിയല്ല, കൊടിയാണ് തന്റെ സമ്പത്തെന്ന് തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പന്ന്യന്‍ പറഞ്ഞു. ജനങ്ങളാണ് കോടീശ്വരന്‍മാര്‍. ഏറ്റവും വലിയ സമ്പത്ത് മനുഷ്യസ്നേഹമാണെന്നും പന്ന്യന്‍ പറഞ്ഞു.

കോടീശ്വരന്‍മാരുടെ കൂട്ടത്തില്‍ മത്സരിക്കുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. പണം തനിക്കൊരു പ്രശ്നമല്ല. കവി അയ്യപ്പന് മാത്രമാണ് താന്‍ പണം കടം കൊടുത്തത്. കള്ള് കുടിക്കാന്‍ പണം കൊടുത്തത് ഒരേ ഒരാള്‍ക്ക് മാത്രമാണ്, അയ്യപ്പന് മാത്രം. താന്‍ ആരുടെയും കടക്കാരനല്ലെന്നും പന്ന്യന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *