കോട്ടയം: സജി മഞ്ഞക്കടമ്പില്‍ യു.ഡി.എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റാണ്. പാര്‍ട്ടിയും മുന്നണിയും അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. സജി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേരുമെന്നാണ് സൂചന.
യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് സജിയുടെ രാജി. ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തെ മുതിര്‍ന്ന നേതാവാണ് സജി മഞ്ഞക്കടമ്പില്‍.