കോഴിക്കോട്: പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിൻവലിച്ചു. 10,11 ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചതായി സർവകലാശാല ഉത്തരവിറക്കി. പെരുന്നാൾ 11 ആം തീയതിയാണെങ്കിൽ 12 ന് പരീക്ഷ നടത്തില്ല. തുടർന്നും സർക്കാർ അധിയുള്ള ദിവസത്തിന് തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തില്ലെന്നും ഉത്തരവിൽ പറയുന്നു. പരീക്ഷാ തീയതി മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആവശ്യം വാർത്ത ആയിരുന്നു. പെരുന്നാൾ അവധി ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ എംഎസ്എഫ് ഉൾപ്പെടെ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് തിയ്യതികൾ മാറ്റാനുള്ള തീരുമാനത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *