നിയസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ സുരേഷ് ഗോപി.

ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം!’, സുരേഷ് ഗോപി ഫേസ്ബുക്കില്‍ എഴുതി.

സുരേഷ് ഗോപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാള്‍ 15,709 വോട്ടുകളാണ് അധികം നേടിയിരുന്നത്. വോട്ടെണ്ണലില്‍ തുടക്കം മുതലേ ലീഡ് നിലനിര്‍ത്തിപ്പോകാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നെങ്കിലും അവസാന റൗണ്ടുകളെത്തും തോറും സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *