കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരില്‍ വെച്ചാണ് ആക്രമണമുണ്ടായത്.ഫലപ്രഖ്യാപനത്തിനു ശേഷം പശ്ചിമ ബംഗാളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു നേരേ നടന്ന വ്യാപക അക്രമത്തെ കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാനാണ് മുരളീധരന്‍ ബംഗാളില്‍ എത്തിയത്. ബി ജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് സംഘത്തെ നയിക്കുന്നത്.ആക്രമിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണെന്ന് ഗുണ്ടകളാണെന്ന് വി.മുരളീധരന്‍ ആരോപിച്ചു. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ആക്രമിച്ചെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ യാത്ര വെട്ടിച്ചുരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

https://twitter.com/VMBJP/status/1390209778798923778?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1390209778798923778%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.doolnews.com%2Fattack-against-v-muraleedharans-car-in-bengal-657.html

പൊലീസ് വാഹനമുള്‍പ്പെടെ ആക്രമിക്കപ്പെട്ടു. രണ്ടു വണ്ടികളുടെ ചില്ലുകള്‍ തകര്‍ത്തു. വി മുരളീധരന്റെ ഡ്രൈവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിനു പിന്നിലെന്നും ബിജെപി ആരോപിച്ചു. 
ഫലപ്രഖ്യാപനത്തിനു ശേഷം പശ്ചിമബംഗാളില്‍ വ്യാപക അക്രമമാണ് നടക്കുന്നത് 16 പേര്‍ ഇതിനകം കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *